അബുദാബി: ഐപിഎലില്‍ തുടർചയായ തോല്‍വികൾ ഏറ്റുവാങ്ങിയ ഡൽഹിയ്ക്ക് ഒടുവിൽ ആശ്വാസം . തിങ്കളാഴ്ച (02/11/2020) നടന്ന അവസാന ലീഗ് മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ആറു വിക്കറ്റുകള്‍ക്കു കീഴടക്കി. നാലു മത്സരങ്ങ ള്‍ക്കുശേഷമാണ് ഡല്‍ഹിയുടെ ജയം. പരാജയപ്പെട്ടെങ്കിലും ബാംഗ്ലൂരും പ്ലേ ഓഫിലെത്തി. ജയിക്കാന്‍ 153 റണ്‍സ് വേണ്ടിയിരുന്ന ഡല്‍ഹി 19 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി.
ആദ്യ ക്വാളിഫറില്‍ ഡല്‍ഹിയാണ് മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികള്‍. അര്‍ധ സെഞ്ചുറികള്‍ നേടിയ ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയുമാണ് ഡല്‍ഹിക്ക് അനായാസ ജയം നല്‍കിയത്. 41 പന്തില്‍ 54 റണ്‍സ് നേടിയ ധവാന് ആറു ഫോര്‍ നേടി. 46 പന്തില്‍ 60 റണ്‍സ് എടുത്ത രഹാനെ ഒരു സിക്സും അഞ്ചു ഫോറും നേടി.
ഋഷഭ് പന്തും (8), മാര്‍കസ് സ്റ്റോയിന്‍സും (10) പുറത്താകാതെനിന്നു.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു.
അര്‍ധ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്കോറര്‍. 41 പന്തുകള്‍ നേരിട്ട പടിക്കല്‍ അഞ്ചു ഫോറുകളടക്കം 50 റണ്‍സെടുത്ത് പുറത്തായി. ദേവദത്തിന്റെ അഞ്ചാം അര്‍ധ സെഞ്ചുറിയായിരുന്നു.
വലിയ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാനാകാതെ പോയതാണ് ബാംഗ്ലൂരിനെ വലിയ സ്കോര്‍ നേടുന്നതില്‍നിന്ന് തടഞ്ഞത്. റണ്‍സ് വഴങ്ങുന്നതില്‍ ഡല്‍ഹി ബൗളര്‍മാര്‍ നിയന്ത്രണം പാലിക്കുകയും ചെയ്തു.



