തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കർ അഞ്ചാം പ്രതിയെങ്കിൽ മുഖ്യമന്ത്രി അതിലെ ഒന്നാം പ്രതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
“കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിയാണ് ലൈഫ് മിഷൻ ഇടപാട്. മുഖ്യമന്ത്രിയുടെ വെറുമൊരു പ്രിൻസിപ്പൽ സെക്രട്ടറി മാത്രമല്ല എം. ശിവശങ്കരൻ, വിശ്വസ്തനായ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയാണ്. ഇത്രയും തെളിവുകൾ പുറത്തു വന്ന സാഹചര്യത്തിൽ രാജിവച്ച് അന്വേഷണം നേരിടാൻ മുഖ്യമന്ത്രി തയ്യാറാകണം. പിണറായി സർക്കാരിന് ഭരണത്തിൽ തുടരാൻ അർഹതയില്ല ” രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിക്കുന്ന ഒരു ഡി ജി പി യാണ് സംസ്ഥാനത്ത് ഇന്നുള്ളത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.




