ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അന്ധയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ടാക്സി ഡ്രൈവറെ 20 വർഷത്തെ തടവിന് ശിക്ഷിച്ചു. വെള്ളിയാഴ്ച (30/10/20)യാണ് ഡൽഹി കോടതി പ്രതിയായ സലിം സഞ്ചയ് എന്നയാൾക്ക് ശിക്ഷ വിധിച്ചത്.
2013 ൽ നടന്ന കേസിലാണ് 7 വർഷത്തിനു ശേഷം വിധി വന്നത്.
പെൺകുട്ടിയുടെ കുടുംബത്തിന് ഉണ്ടായ ആഘാതം സങ്കൽപ്പിക്കാനാവാത്തതാണെന്നും പ്രതിയെ 20 വർഷം കഠിന തടവിന് ശിക്ഷിക്കുന്നതായും അഡീഷണൽ ജഡ്ജി സുധാൻഷു കൗശിക് പറഞ്ഞു.
പെൺകുട്ടിയുടെ എട്ടു വയസ്സുകാരനായ സഹോദരൻ്റെ മൊഴിയാണ് പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കിയത്. 2013 ൽ 18 വയസ്സുകാരിയായ അന്ധയായ പെൺകുട്ടിയെയും ഇളയ സഹോദരനെയും ലിഫ്റ്റ് തരാമെന്നു പറഞ്ഞ് ടാക്സിയിൽ കയറ്റിയ ഡ്രൈവർ പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നു.
വിചാരണ വേളയിൽ, 8 വയസുള്ള ആൺകുട്ടി തന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത ടാക്സി തിരിച്ചറിഞ്ഞിരുന്നു.




