റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓക്‌ലാന്റ്: ന്യൂസിലാന്റിലെ ജസീന്ത ആര്‍ഡേണ്‍ മന്ത്രിസഭയിൽ മലയാളി വനിത മന്ത്രിയാകുന്നു. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ പ്രിയങ്കാ രാധാകൃഷ്ണനാണ് മന്ത്രിസഭയിലെത്തുന്നത്. എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിനിയാണ് പ്രിയങ്കാ രാധാകൃഷ്ണന്‍. രണ്ടാം തവണയും എം.പിയായി ജയിച്ചെത്തിയ പ്രിയങ്കാ ആദ്യമായാണ് മന്ത്രിസഭയിലെത്തുന്നത്. സാമൂഹ്യ വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ സംയുക്ത ചുമതലയാണ് പ്രീയാന്‍കയ്ക്ക് നല്‍കിയിട്ടുള്ളത്. തൊഴില്‍ സഹമന്ത്രി എന്ന അധിക ചുമതലകൂടി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ പാര്‍ലമെന്റില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു. 2017ലാണ് പ്രിയങ്കാ ആദ്യമായി ന്യൂസിലാന്റിലെത്തുന്നത്. ഇത്തവണത്തെ കൊറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ പ്രിയങ്കാ പ്രധാനമന്ത്രിക്കൊപ്പം മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *