ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം സക്കറിയയ്ക്ക്

തിരുവനന്തപുരം : ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സാഹിത്യകാരന്‍ സക്കറിയയാണ് പുരസ്‌ക്കാരത്തിന് അര്‍ഹനായത്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം. മന്ത്രി എകെ ബാലനാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. സംസ്ഥാന സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ ബഹുമതിയാണ് എഴുത്തച്ഛൻ പുരസ്കാരം.

ചെറുകഥാകൃത്ത്, നോവലിസറ്റ്, കോളമിസറ്റ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് സക്കറിയ. സലാം അമേരിക്ക, ഒരിടത്ത്, ആര്‍ക്കറിയാം, നസ്രാണിയുവാവും ഗൗളി ശാസ്ത്രവും, ഭാസ്‌ക്കരപട്ടേലരും എന്റെ ജീവിതവും ,പ്രെയ്‌സ് ദി ലോഡ് എന്നിവയാണ് പ്രധാന കൃതികള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →