കൊറോണ ബാധിച്ച്‌ തമിഴ്നാട് കൃഷിമന്ത്രി ആര്‍. ദുരൈക്കണ്ണ് മരണമടഞ്ഞു

ചെന്നൈ: കൊറോണ ബാധിച്ച്‌ തമിഴ്നാട് കൃഷിമന്ത്രി ആര്‍. ദുരൈക്കണ്ണ് മരണമടഞ്ഞു.72 വയസ്സായിരുന്നു. കൊറോണയെ തുടര്‍ന്ന് ‌ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്

ഒക്ടോബർ 13 നാണ് ദുരൈക്കണ്ണിന് കൊറോണ സ്ഥിരീകരിച്ചത്. രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ രോഗബാധയുള്ളതായി കണ്ടെത്തിയതിന് പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെ ശനിയാഴ്ച (31/10/2020) വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെയായിരുന്നു മരണം.

Share
അഭിപ്രായം എഴുതാം