ന്യൂഡല്‍ഹി:സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികദിനത്തിൽ ഇന്ത്യൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.രാഷ്ട്രപതി ഭവനിലെ സർദാർ വല്ലഭായ് പട്ടേലിന്റെ ഛായാചിത്രത്തിന് മുന്നിൽ രാഷ്ട്രപതിയും ഉദ്യോഗസ്ഥരും പുഷ്പാർച്ചന നടത്തി.
ഇന്ന് പുലർച്ചെ ന്യൂഡൽഹിയിലെ സർദാർ പട്ടേൽ ചൗക്ക് സന്ദർശിച്ച് രാഷ്ട്രപതി സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമക്ക് മുന്നിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.



