റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉറക്കമില്ലാതെ വെബ്‌ സീരീസ് കണ്ട 18 കാരൻ നിരവധി പേരുടെ ജീവൻ രക്ഷിച്ചു

October 31, 2020 - 4:22 pm

മുംബൈ: ഉറങ്ങാതെ വെബ് സീരീസ് കണ്ടിരുന്ന 18 കാരൻ 75 ഓളം ആളുകളുടെ ജീവൻ രക്ഷിച്ചു. കുനാല്‍ മോഹിതെ എന്ന കുട്ടി
പുലർച്ചെ വരെ വെബ് സീരീസ് കണ്ടിരുന്നതാണ് ഇത്രയും പേരെ രക്ഷിക്കാനിടയാക്കിയത്. മുംബൈക്ക് സമീപത്തെ ഡോംബിവിലിയിലാണ് സംഭവം.

രാത്രിയിലും വെബ്‌സീരീസ് കാണുന്ന പതിവുള്ളയാളാണ് 18കാരനായ കുനാൽ. 30-10-2020 വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയായപ്പോള്‍ വീടിന്റെ അടുക്കള ഭാഗം കുലുങ്ങുന്നത് പോലെ തോന്നി. കെട്ടിടം തകരുകയാണെന്ന് മനസിലാക്കിയ കുനാൽ ഉടന്‍ തന്നെ വീട്ടുകാരെ വിളിച്ചുണര്‍ത്തി. പിന്നീട് വീട്ടുകാരും കുനാലും കൂടെ കെട്ടിടത്തില്‍ താമസിക്കുന്ന എല്ലാവരെയും ഉണർത്തി പുറത്തെത്തിക്കുകയായിരുന്നു. എല്ലാവരും പുറത്തെത്തി നിമിഷങ്ങള്‍ക്കകം തന്നെ കെട്ടിടം നിലം പതിച്ചു. ഒമ്പതു മാസം മുമ്പു തന്നെ കെട്ടിടം അപകടാവസ്ഥയിലാണെന്നും എല്ലാവരും മാറണമെന്നും അറിയിപ്പ് നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *