റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ഒ​ഴി​യേ​ണ്ടതില്ലെന്ന് സി​പി​എം കേന്ദ്ര നേതൃത്വം

October 31, 2020 - 11:35 am

ന്യൂ​ഡ​ല്‍​ഹി: സിപിഎം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നത്തു നിന്നും കോ​ടി​യേ​രി ബാല​കൃ​ഷ്ണ​ന്‍ ഒ​ഴി​യേ​ണ്ടതില്ലെന്ന് സി​പി​എം കേന്ദ്ര നേതൃത്വം തീരുമാനിച്ചു. കോടിയേ​രി​യു​ടെ മ​ക​ന്‍ ബി​നീ​ഷി​ന്‍റെ പേ​രി​ലു​ള്ള കേ​സ് വ്യ​ക്തി​പ​ര​മാ​യി നേരിടാനും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി നി​ര്‍​ദേ​ശി​ച്ചു.കേ​സി​ന്‍റെ പേ​രി​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യു​ന്ന​ത് എ​തി​രാ​ളി​ക​ളെ സ​ഹാ​യി​ക്കുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

കോടിയേരിയുടെ മകൻ ബിനീഷ് മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കട്ടെ എന്നാണ് നിലപാട്. കോ​ടി​യേ​രി​ക്കെ​തി​രാ​യ പ്ര​ചരണങ്ങൾ ചെ​റു​ക്കു​മെ​ന്നും സി​പി​എം വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ രാഷ്ട്രീയമായി ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നും സി​പി​എം വി​ല​യി​രു​ത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *