ലെസ്ബോസ്: തുര്‍ക്കിയിലെ ഏജിയന്‍ തീരപ്രദേശത്ത് വന്‍ ഭൂചലനം. തുര്‍ക്കിയില്‍ 14 പേര്‍ മരിച്ചു. 419 പേര്‍ക്ക് പരിക്കേറ്റതായി തുര്‍ക്കി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. ഗ്രീസില്‍ രണ്ടുപേര്‍ മരിച്ചു. 15 ഉം 17 ഉം വയസുള്ള വിദ്യാര്‍ഥികളാണ് ഗ്രീസില്‍ മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ലെസ്ബോസ്, ചിയോസ് എന്നീ ഗ്രീക്ക് ദ്വീപുകളിലും ഭൂചലനണ്ടായി. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഈ പ്രദേശത്തുണ്ടായത്. ലെസ്ബോസില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നുവീണ് കനത്ത നാശനഷ്ടമുണ്ടായി. തുര്‍ക്കി ഇസാമിറിലും ആറോളം കൂറ്റന്‍ കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നു. സാമോസ് തീരത്ത് ന്യൂനമര്‍ദ്ദമുണ്ടായതാണ് ഭൂചലനത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലെസ്ബോസ് ദ്വീപില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ചു. കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പ്രദേശത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലെസ്ബോസിലെ പ്ലോമാറിയ്ക്കടുത്തുള്ള ഈജിയന്‍ കടലില്‍ നിന്നാണ് ഭൂചലനമുണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.ഇസാമിറില്‍ ചെറുതും വലുതുമായി ഇരുപതോളം കെട്ടിടങ്ങള്‍ തകര്‍ന്നുവീണതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രീസിലെ ക്രീറ്റെ ദ്വീപിലും നേരിയ തോതില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് വിവരം. ആഥന്‍സിലും നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സാമോസ് തീരത്ത് നേരിയതോതില്‍ സുനാമിത്തിരകളുയര്‍ന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.



