റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

91 കാരി വനിത ഡോക്ടര്‍ വീട്ടിനുളളില്‍ മരിച്ച നിലയില്‍

October 31, 2020 - 6:58 am

കൊച്ചി: 91 കാരി വനിത ഡോക്ടര്‍ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കലൂര്‍ ആസാദ് റോഡ് വട്ടപ്പറമ്പ് വെസ്റ്റ് കുറ്റിക്കാട്ടില്‍ ലെയിനില്‍ അന്നപൂര്‍ണ്ണ വീട്ടില്‍ പരേതനായ ഡോ. മാണിയുടെ ഭാര്യ അന്നമാണിയാണ് മരിച്ചത്. മാനസീകാസ്വാസ്ഥ്യമുളള മകനൊപ്പമാണ് അവര്‍ താമസിച്ചിരുന്നത്.

വെളളിയാഴ്ച(30.10.2020) രാവിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ വീട്ടില്‍ സന്ദര്‍ശനത്തിയപ്പോഴാണ് ഇവര്‍ മരിച്ചതായി മനസിലാക്കുന്നത്. മൃതദേഹത്തിന് ഏകദേശം ഒരുമാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍ . അയല്‍ക്കാരുമായോ ബന്ധുക്കളുമായോ അടുപ്പം പുലര്‍ത്താന്‍ മകന്‍ ഇവരെ അനുവദിച്ചിരുന്നില്ലെന്ന സമീപ വാസികള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. ബന്ധുക്കളെ പോലും വീട്ടില്‍ പ്രവേശിപ്പിച്ചിരുന്നില്ല.

എറണാകുളം നോര്‍ത്ത് പോലീസിന്‍റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *