കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സമരം നടക്കുന്നതിനിടെ സിറ്റി പോലീസ് അസി. കമ്മീഷണര്‍ കെ ലാല്‍ജി കുഴഞ്ഞുവീണു. വെള്ളിയാഴ്ച (30.10.2020) ഉച്ചക്ക് 12 30 ഓടെയായിരുന്നു സംഭവം. സ്വര്‍ണ്ണക്കടത്ത്‌കേസില്‍ പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കണയന്നൂര്‍ താലൂക്കാഫീസിന് മുമ്പില്‍ നടന്ന സമരത്തിനിടെയാണ് കുഴഞ്ഞുവിഴുന്നത്. ഉടന്‍തന്നെ ആശുപത്രിലെത്തിച്ചു രക്ത സമ്മര്‍ദ്ദം കൂടിയതാണ് കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഡിസിസി ആഫീസിനുമ്പില്‍ നിന്ന് ആരംഭിച്ച യൂത്ത് കോണ്‍ഗ്രസ് പ്രകടനം താലൂക്ക് ഓഫീസിനുമുമ്പില്‍ എത്തി പ്രധാന നേതാക്കളുടെ പ്രസംഗത്തിന് ശേഷം ധര്‍ണ്ണയില്‍ പങ്കെടുത്ത നൂറോളം പ്രവര്‍ത്തകര്‍ പോലീസ് സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് ബാരിക്കേഡ് തളളിമാറ്റാന്‍ ശ്രമിച്ചു. ആ സമയം അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തില്‍ 75 ല്‍ പരം പോലീസുകാര്‍ ജലപീരങ്കി ഉപയോഗിച്ച് പ്രതിഷേധക്കാരെ തുരത്തുന്നതിനിടെയാണ് ലാല്‍ജി കുഴഞ്ഞുവീണത്.
ഓഫീസിനുമുമ്പില്‍ നിന്ന പ്രകടനം ആരംഭിച്ചപ്പോള്‍ മുതല്‍ ലാല്‍ജിയും സംഘവും പ്രകടനക്കാര്‍ക്ക് മുമ്പിലുണ്ടായിരുന്നു.

