കല്ലമ്പലം: വര്‍ക്കലയില്‍ കോളനികള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന യുവാവ് എക്‌സൈസ് പിടിയിലായി. ചെമ്മരുതി ഊറ്റുകുഴി ചരുവിള പുത്തന്‍ വീട്ടില്‍ വിനോദ് (24) ആണ് പിടിയിലായത്. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്ന ഇയാളില്‍ നിന്ന് കാല്‍ കിലോ കഞ്ചാവ് പിടിച്ചടുത്തു. നാട്ടുകാരുടെ പരാതിയില്‍ നാളുകളായി ഇയാള്‍ എക്‌സൈസ് ഷാഡോ ടീമിന്റെ നീരീക്ഷണത്തിലായി രുന്നു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറോടൊപ്പം പ്രവന്റീവ് ഓഫീസര്‍ എ.അഷറഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജയകുമാര്‍, സുനില്‍ കുമാര്‍, ലിബിന്‍,സജീര്‍, ഡ്രൈവര്‍ ജയകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.



