റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അപകീര്‍ത്തികരമായ സന്ദേശമയച്ച യുവാവിന് 2,70000 ദിര്‍ഹം പിഴ

October 30, 2020 - 6:38 am

യുഎഇ: യുഎഇ യില്‍ ഒരു സ്ത്രീക്ക് വാട്‌സാപ്പ് വഴി അപകീര്‍ത്തികരമായ സന്ദേശമയച്ച യുവാവിന് 2,70000 ദിര്‍ഹം(അരകോടിയിലധികം ) രൂപ പിഴശിക്ഷ വിധിച്ചു. അബുദാബി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതില്‍ 20,000 ദിര്‍ഹം സ്ത്രീക്ക് നല്‍കേണ്ട നഷ്ടപരിഹാരവും, 2,50,000രൂപ പിഴയുമാണ്.

തനിക്ക് ലഭിച്ച സന്ദേശങ്ങള്‍ സഹിതം യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് പ്രോസിക്യൂഷന് കൈമാറി. ഐടി നിയമത്തിലെ വകുപ്പുകള്‍ ലംഘിച്ചതിനാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.

കേസ് പരിഗണിച്ച കോടതി യുവാവിന് 2,50,000രൂപ പിഴ ശിക്ഷ വിധിച്ചു. ഇതോടെ താന്‍ നേരിടേണ്ടിവന്ന മാനസീക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം തേടി യുവതി സിവില്‍കേസ് ഫയല്‍ ചെയ്തു. ഈ കേസില്‍ 20,000 രൂപ നഷ്ടപരിഹാരം നല്‍കാനും വിധിയായി .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *