റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉർധവ ധനുരാസനം സംയുക്ത വർമ്മയുടെ വീഡിയോ വയറൽ

October 30, 2020 - 9:56 pm

കൊച്ചി: മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ സംയുക്ത വർമ്മ.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് എത്തി
വളരെ കുറഞ്ഞ നാൾകൊണ്ട് വേറിട്ട കഥാപാത്രങ്ങൾക്ക് ജീവൻ നൽകി മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയിരുന്നു സംയുക്ത.

നടൻ ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന താരം പരസ്യചിത്രങ്ങളിലൂടെ ഇടയ്ക്കിടെ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. യോഗയിൽ അഗ്രഗണ്യയാണ് സംയുക്ത. ഇത് പലപ്പോഴായി ആരാധകർ കണ്ടിട്ടുമുണ്ട്.

യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ യോഗാഭ്യാസത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വളരെ കഠിനമായ യോഗാ മുറയാണ് ഇപ്പോൾ ചെയ്യുന്നത്. വീഡിയോ പങ്കുവെച്ച് സംയുക്ത വർമ്മ കുറിച്ചിരിക്കുന്നത്. ‘അഷ്ടാംഗ വിന്യാസ പ്രാഥമിക ശ്രേണി: ഉർധവ ധനുരാസനത്തിലേക്ക് മടങ്ങുക’, എന്നാണ്. സംയുക്ത ഏകദേശം 15 വർഷത്തോളമായി യോഗ അഭ്യസിക്കുന്നയാളാണ്. മൈസൂരിൽ നിന്നാണ് താരം യോഗയിൽ മികച്ച പരിശീലനം കരസ്ഥമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *