നടി അദിതി റാവു പൊട്ടിക്കരഞ്ഞതിന്റെ കാരണം ഇതാണ്

കൊച്ചി: സൂഫിയും സുജാതയും എന്ന സിനിമയിലെ സുജാതയായി മലയാളികളുടെ മനം കവർന്ന നടി അദിതി റാവു ശരിക്കും പൊട്ടിക്കരഞ്ഞതാണ്. അദിതിയുടെ പിറന്നാളിന് താരത്തിന്റെ ഈ അപൂർവ ചിത്രങ്ങളുമായാണ് ദുൽഖറിന്റെ വരവ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഈ ചിത്രങ്ങൾക്കൊപ്പമാണ് ദുൽഖർ പിറന്നാൾ ആശംസിക്കുന്നത്.

ലോക്ക്ഡൗണിന് മുമ്പേ ചിത്രീകരണം തുടങ്ങിയ ഹേ സിനാമിക’ എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഇപ്പോൾ ദുൽഖറും അദിതിയും. പ്രമുഖ കൊറിയോഗ്രാഫറായ ബ്രിന്ദ മാസ്റ്ററുടെ ആദ്യ സംവിധാന സംരംഭമാണ് ഇത്. മാർച്ച് മാസം ചിത്രീകരണം ആരംഭിച്ച ഈ തമിഴ് ചിത്രം ലോക്ക്ഡൗണിനെ തുടർന്ന് മാറ്റിവയ്‌ക്കേണ്ടി വന്നു. കാജൽ അഗർവാളാണ് ചിത്രത്തിലെ മറ്റൊരു നടി. ഇവിടുന്നു പകർത്തിയ ചിത്രമാണിത്. അദിതി കരയാനുള്ള കാരണവും ദുൽഖർ വെളിപ്പെടുത്തുന്നു.

തമിഴ് ചിത്രമായതിനാൽ ബോളിവുഡ് താരത്തിന് ഭാഷ അൽപ്പം കടുകട്ടിയായി. ചില വരികൾ അദിതിക്കു ബുദ്ധിമുട്ടു സൃഷ്‌ടിക്കുകയും ചെയ്‌തു. അത് തരണം ചെയ്യാൻ കഷ്‌ടപ്പെട്ട താരത്തിനെ സഹതാരമായ ദുൽഖർ സൽമാൻ അപ്പോൾ തന്നെ ക്യാമറയിൽ പകർത്തി. പിറന്നാളിന് ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തെങ്കിലും അദിതിക്ക്‌ നല്ലൊരു ജന്മദിനമാണ് ഉണ്ടായതെന്ന് ദുൽഖർ.

സൂഫിയും സുജാതയും എന്ന ചിത്രത്തിൽ മിണ്ടാൻ കഴിയാത്ത നർത്തകിയായ യുവതിയുടെ വേഷമാണ് അദിതി അവതരിപ്പിച്ചത്. പുതുമുഖം ദേവ് മോഹനാണ് ചിത്രത്തിൽ അദിതിയുടെ നായകനായി വേഷമിട്ടത്. ഇരുവരുടെയും പ്രകടനം കൊണ്ട് തന്നെ ചിത്രം ജനശ്രദ്ധ നേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →