റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാഹാഭ്യര്‍ത്ഥന നിരസിച്ച സിനിമ – ടിവി സീരിയല്‍ നടിയെ സുഹൃത്ത് കുത്തി പരിക്കേൽപ്പിച്ചു.

October 27, 2020 - 6:22 pm

മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ സിനിമ, ടിവി സിരിയല്‍ നടിയെ സുഹൃത്തായ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു.

നടി മാള്‍വി മല്‍ഹോത്രയ്ക്കാണ് പരിക്കേ‌റ്റത്. 26-10 -2020 തിങ്കളാഴ്ച രാത്രിയാണ് സംഭവം.

വടക്കെ മുംബയിലെ വെര്‍സോവ ഏരിയയിലെ ഒരു കഫെയില്‍ നിന്നും തിരികെ വീട്ടിലേക്ക് പോകാനിറങ്ങിയതായിരുന്നു നടി. സുഹൃത്തായ യോഗേഷ്‌കുമാര്‍ മഹിപാല്‍ സിംഗ് അവിടെയെത്തി വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു.

താത്പര്യമില്ലെന്നറിയിച്ചതോടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ യോഗേഷ് നടിയെ ആക്രമിച്ചു. വയ‌റ്റിലും കൈകളിലും കുത്തേറ്റു. പോലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

യോഗേഷുയായി ഒരുവര്‍ഷത്തെ പരിചയമുണ്ടെന്നും വിവാഹം കഴിക്കണമെന്ന ആവശ്യം യോഗേഷ് മുന്‍പും ഉന്നയിച്ചിരുന്നെന്നും നടി പറഞ്ഞു. അപ്പോഴും താൻ ആവശ്യം നിരസിച്ചിരുന്നു എന്നും നടി പോലീസിനോട് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *