റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ക്ക് അങ്കലാപ്പുണ്ട്; മുഖ്യമന്ത്രി

October 26, 2020 - 5:37 pm

തിരുവനന്തപുരം: സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ക്ക് അങ്കലാപ്പുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാകാര്യത്തിലും സഹകരിക്കാന്‍ സന്നദ്ധമായി ജനങ്ങള്‍ മുന്നോട്ടു വരുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഇത് ചിലരില്‍ എങ്കിലും അങ്കലാപ്പ് ഉണ്ടാക്കുന്നുണ്ട്. നാടിന്റെ നേട്ടത്തില്‍ വിഷമിക്കുന്നവരെ കുറിച്ച്‌ ആലോചിക്കാന്‍ സമയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ചെയ്ത നല്ല കാര്യങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് അതിന് അനുസൃതമായി ജനങ്ങള്‍ അനുകൂലമായി പ്രതികരിക്കുമ്പോള്‍ അത് ഒട്ടേറെ പ്രയാസം ചിലര്‍ക്ക് ഉണ്ടാക്കുന്നു എന്നും അദ്ദേഹം വിമർശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *