കൊച്ചി: ദുര്‍ഗ്ഗാദേവിയെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോ ഷൂട്ട് നടത്തിയെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. ആലുവ സ്വദേശി ദിയ ജോണ്‍സനെതിരെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി കേസ് എടുത്തത് .ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് ആലുവ പൊലീസിന്റെ നടപടി. കേസ് എടുത്തതിന് പിന്നാലെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍നിന്ന് ഫോട്ടോ നീക്കം ചെയ്തിട്ടുണ്ട്.
നവരാത്രിയുടെ പശ്ചാത്തലത്തിൽ ലഹരി വസ്തുക്കളും മദ്യക്കുപ്പിയും കൈവശം വെച്ച് ചെയ്ത ഫോട്ടോ ഷൂട്ടാണ് വിവാദത്തിലായത്. വിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ദിയ ജോണ്‍സണ്‍ ഖേദം പ്രകടിപ്പിച്ചു



