റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇൻഫോപാർക്കിന് സമീപം വഴിയരികിൽ അജ്ഞാത മൃതദേഹം, കൊല്ലം സ്വദേശിയെന്ന് സംശയം

October 25, 2020 - 10:43 am

കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപം വഴിയരികിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഞായറാഴ്ച(25/10/20) രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് കൊല്ലം സ്വദേശിയാണെന്നാണ് പ്രാഥമിക സൂചന.

രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. കൈയിൽ മൊബൈൽ ഫോണോ മറ്റ് വസ്തുക്കളോ ഒന്നും ഉണ്ടായിരുന്നില്ല. പോക്കറ്റിലെ പേഴ്‌സിൽ നിന്ന് ലഭിച്ച പേപ്പറുകളുടെ അടിസ്ഥാനത്തിലാണ് മരിച്ചത് കൊല്ലം സ്വദേശിയാണെന്ന സൂചന പൊലീസിന് ലഭിച്ചത്.

മൃതദേഹത്തിൻ്റെ മുഖത്ത് മുറിവുകളുണ്ട്. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *