റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈ: ചെന്നൈ സ്വദേശിനിക്കൊപ്പം ചെന്നൈയിലെ നുങ്ങമ്പക്കത്ത് താമസിച്ചിരുന്ന മലയാളിയ പെണ്‍കുട്ടിയെ കേരള പോലീസ് ബലമായി നാട്ടിലേക്ക് കൊണ്ടുപോയതായി പരാതി. 21 കാരിയായ കോഴിക്കോടുകാരിയെയാണ് സമ്മതം കൂടാതെ കൊണ്ടുപോയത്. കോഴിക്കോട് കൊടുവളളിയിലെ ലാബ് അസിസ്റ്റന്‍റായ പെണ്‍കുട്ടി ടിക്ക് ടോക്കിലൂടെയാണ് ചെന്നെ സ്വദേശിനിയായ 22 കാരിയെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. വീട്ടുകാര്‍ എതിര്‍ത്തതോടെ ചെന്നൈ സ്വദേശിനിക്കൊപ്പം ഒളിച്ചോടുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടിക്ക് ടോക്കിലേക്കും ചെന്നൈയിലേക്കും എത്തിയത്. നുംഗമ്പാക്കത്തെ വസതിയില്‍ ചെന്നൈ സ്വദേശിനിയുടെ അമ്മക്കൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ചെന്നൈ സ്വദേശിനി ബിരുദ വിദ്യാര്‍ത്ഥിനിയാണ്.

പെണ്‍കുട്ടിയുടെ സമ്മതമില്ലാത ബലം പ്രയോഗിച്ച കൊണ്ടുപോകുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ സ്വദേശിനി നുങ്ങമ്പാക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ താമരശ്ശേരി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *