മംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചുകയറി 17 കാരന്‍ മരിച്ചു. ദേശീയപാത 66 ലെ കൊട്ടേക്കര്‍ സങ്കോലിക്ക് സമീപമാണ് സംഭവം. ബൈക്കില്‍ സഹോദരനൊപ്പം പിറകില്‍ യാത്ര ചെയ്തിരുന്ന അശ്വിത്ത് (17) ആണ് മരിച്ചത്.മഞ്ചേശ്വരം സ്വദേശിയും അംഗടിപദവ് അനന്ത ഗ്യാസ് ഏജന്‍സി ഉടമയുമായ ഗോപാല- ശോഭ ദമ്പതികളുടെ മകനാണ് അശ്വിത്ത്.
ഡിവൈഡറില്‍ ഇടിക്കുന്നതിന് മുമ്പ് ബൈക്ക് ഒരു കാല്‍നടക്കാരനെയും ഇടിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കാല്‍നടയാത്രക്കാരനേയും, ബൈക്ക് ഓടിച്ചിരുന്ന അശ്വിന്‍(21)നേയും സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍നടയാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല.
മഞ്ചേശ്വരത്തുന്നിന്നും മംഗളൂരുവിലേക്ക് സഞ്ചരിച്ചിരുന്ന ബൈക്ക് ദേശീയപാത മുറിച്ചുകടന്ന കാല്‍നട യാത്രക്കാരനെ ഇടിക്കുക്കുകയായിരുന്നു. ഇതോടെയാണ് ബൈക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും ചെയ്തത്. അശ്വിത്ത് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. നഗൂരി ട്രാപിക്ക് പോലീസ് സ്ഥലം സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തി.



