റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

October 24, 2020 - 9:08 am

കട്ടപ്പന: ഇടുക്കി കട്ടപ്പനയ്ക്കടുത്ത നരിയമ്പാറയില്‍ പീഡനത്തിനിരയായ 17 കാരി ദളിത് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച (24/10/2020) രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക ശ്രമിച്ചത്.സംഭവം കണ്ട വീട്ടുകാര്‍ ആദ്യം കട്ടപ്പനയിലെ സ്വകാര്യശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു. കുട്ടിക്ക് 65 ശതമാനം പൊളളലേറ്റെങ്കിലും കുട്ടി അപകടനില തരണം ചെയ്ത്തായാണ് ആശുപത്രി അധികൃതരില്‍ നിന്നുളള വിവരം.

രണ്ടുദിവസം മുമ്പാണ് കുട്ടി പീഡിപ്പിക്കപ്പെട്ടതായി വീട്ടുകാര്‍ കട്ടപ്പന പോലീസില്‍ പരാതി നല്‍കിയത്. നരിയമ്പാറയിലെ ഓട്ടോഡ്രൈവറും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ മനോജ് (മനു) പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ മൊഴിയില്‍ ഇത് ശരിവയ്ക്കുകയും ചെയ്തു. പോലീസ് ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. ദളിദ് വിഭാഗത്തില്‍പെട്ട കുട്ടിയായതിനാല്‍ അതനുസരിച്ചുളള വകുപ്പുകളും ചേര്‍ത്താണ് കോസെടുത്തിട്ടുളളത്.

സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി മനോജിനെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ജില്ലക്കകത്തും പുറത്തുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് കട്ടപ്പന ഡിവൈഎസ്പി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *