റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാവ്യക്കും കാർത്തികയ്ക്കും രാഹുൽ ഗാന്ധിയുടെ വീട്

October 19, 2020 - 2:22 pm

മലപ്പുറം: കവളപ്പാറയിലെ ഉരുൾപൊട്ടലിൽ അമ്മയെയും മുത്തച്ഛനെയും മൂന്ന് സഹോദരിമാരെയും നഷ്ടപ്പെട്ട കാവ്യയ്ക്കും കാർത്തികയ്ക്കും രാഹുൽ ഗാന്ധി വീട് സമ്മാനിക്കുന്നു. 19-10-2020 തിങ്കളാഴ്ച മലപ്പുറത്ത് എത്തുന്ന രാഹുല്‍ ഗാന്ധി കളക്ടറേറ്റില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ ഭൂമിയുടെ രേഖകളും വീടിന്റെ താക്കോലും സഹോദരിമാര്‍ക്ക് കൈമാറും.

കഴിഞ്ഞ പ്രളയകാലത്ത് ദുരന്തഭൂമിയായി മാറിയ കവളപ്പാറ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി കാവ്യയുടെയും കാർത്തികയുടെയും ദുരവസ്ഥ മനസിലാക്കിയത്. അന്ന് അവരെ നേരിട്ടെത്തി ആശ്വസിപ്പിച്ചിരുന്നു. തുടർന്ന് വീട് നിര്‍മിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പ്രളയത്തിന്റെ നടുക്കുന്ന ഓർമകൾ ഇന്നും കാവ്യയേയും കാർത്തികയേയും വിട്ടുമാറിയിട്ടില്ല. ഹോസ്റ്റലിൽ ആയതിനാൽ മാത്രമാണ് അന്ന് അവർ രക്ഷപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *