റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് 19:പാലക്കാട് ജില്ലയില്‍ 7192 പേര്‍ ചികിത്സയില്‍

October 19, 2020 - 2:18 pm

പാലക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 7192 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ (ഒക്ടോബര്‍ 18) ജില്ലയില്‍ 342 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 195 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 75149 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 72210 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്നലെ 574 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 446 സാമ്പിളുകള്‍ അയച്ചു. ജില്ലയില്‍ ഇതുവരെ 21050 പേര്‍ക്കാണ് പരിശോധനാഫലം പോസിറ്റീവായത്. 13630 പേര്‍ രോഗമുക്തി നേടി. ഇനി 1857 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

ഇതുവരെ 154582 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്നലെ മാത്രം 875 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 17263 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8660/Covid-19.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *