റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നോർവീജിയൻ പാർലമെന്റിനെതിരെ സൈബർ ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് നോർവേ

October 14, 2020 - 2:05 pm

ഓസ്ലോ: ഓഗസ്റ്റിൽ നോർവീജിയൻ പാർലമെന്റിനെതിരെ ഉണ്ടായ സൈബർ ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് നോർവീജിയൻ വിദേശകാര്യ മന്ത്രി ആരോപിച്ചു.

2020 ഓഗസ്റ്റ് അവസാന വാരം നോർവീജിയൻ പാർലമെന്റ് സൈബർ ആക്രമണം നേരിട്ടുവെന്നും നിരവധി നിയമനിർമാതാക്കളുടെയും ജീവനക്കാരുടെയും ഇമെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നും നോർവേ നേരത്തേ വെളിപ്പെടുത്തിയിരുന്നു..

“സർക്കാരിന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റഷ്യ ഈ പ്രവർത്തനത്തിന് പിന്നിൽ നിൽക്കുന്നുവെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ, ” വിദേശ കാര്യ മന്ത്രി ഇനെ എറിക്സൻ സോറൈഡ് പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ, റഷ്യൻ വിദേശകാര്യ മന്ത്രാലയം ഇതിനോട് പ്രതികരിച്ചിട്ടില്ല.

നാറ്റോയിൽ അംഗമായ നോർവേയ്ക്ക് ആർട്ടിക് പ്രദേശത്ത് റഷ്യയുമായി അതിർത്തി ഉണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *