എഴുകോണ്‍: വീട്ടില്‍ അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്ന വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി. തിഴക്കേമാറനാട് അഖില്‍ വനത്തില്‍ മനോഹരന്‍(54) ആണ് പിടിയിലായത്. എഴുകോണ്‍ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 2020 ഒക്ടോബര്‍ 9 നായിരുന്നു കേസിനാസ്പദമായ സംഭവം.
പവിത്രേശ്വരം സ്വദേശിനിയും അയല്‍വാസിയുമായ വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. രാത്രി 1 ന് വീടിന്‍റെ കതക് പൊളിച്ചുകയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയെ ലൈംഗിക പീഡനത്തിന് വിധേയമാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന വീട്ടമ്മ ബഹളം വയ്ക്കുകയും ഭര്‍ത്താവ് പ്രതിയെ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് എഴുകോണ്‍ പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




