റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലായിൽ സീറ്റ് സി പി എമ്മിനെങ്കിൽ എൻസിപി യു ഡി എഫിലേക്ക്

October 13, 2020 - 6:00 pm

കോട്ടയം: പാലായിലെ സീറ്റ് സി പി എം പിടിച്ചെടുത്താല്‍ എൻ സി പി യുഡിഎഫില്‍ ചേരുമെന്ന് അഭ്യൂഹം. എന്‍സിപിയിലെ ഒരു വിഭാഗം നേതാക്കൾ യുഡിഎഫിലേക്ക് പോകാനാണ് താത്പര്യപ്പെടുന്നത്. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കു പോകുന്നതിനു പകരമായി എന്‍സിപിയെ യുഡിഎഫില്‍ എത്തിക്കുകയാണ് കോണ്‍ഗ്രസിന്റെ പദ്ധതി. എന്‍സിപിക്ക് വിജയസാധ്യതയുള്ള സീറ്റുകള്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തെന്നും വിവരമുണ്ട്. പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് കെ.മാണി മത്സരിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥിയായി മാണി സി. കാപ്പനെ മത്സരിപ്പിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

പാലാ സീറ്റ് കേരള കോണ്‍ഗ്രസ് (എം) വിട്ടുകൊടുക്കില്ലെന്ന നിലപാട് എന്‍സിപി ദേശീയ പ്രസിഡന്റ് ശരദ് പവാറിനെയും അറിയിച്ചെന്ന് മാണി സി.കാപ്പന്‍ പറഞ്ഞു. ഇക്കാര്യത്തിൽ എന്‍സിപി നേതൃത്വവും യുഡിഎഫുമായി ചർച്ച നടത്തിയതായി സൂചനയുണ്ട്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരുമായി സംസാരിക്കാമെന്നു ശരദ് പവാര്‍ ഉറപ്പു കൊടുത്തതായും കാപ്പന്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *