റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയന്ത്രണം വിട്ട കാര്‍ ടൗണ്‍ ഹാളിന് മുമ്പില്‍ തലകീഴായി മറിഞ്ഞു, ആര്‍ക്കും പരിക്കില്ല

October 12, 2020 - 9:27 am

കൊല്ലം: ദേശീയ പാതയിലൂടെ അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം തെറ്റി കൊല്ലം ടൗണ്‍ ഹാളിന് സമീപം തലകീഴായി മറിഞ്ഞു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഞായറാഴ്ച (11.10.2020) രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്.

പോളയത്തോട് ഭാഗത്തുനിന്ന് ചിന്നക്കടയിലേക്ക് വരികയായിരുന്ന കാര്‍ മുന്നില്‍ പോവുകയായിരുന്ന ബൈക്കിനേയും ഓട്ടോയേയും മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം തെറ്റിയത്. റോഡിന് മദ്ധ്യത്തിലെ ഡിവൈഡറില്‍ ഉരസിയ കാര്‍ വെട്ടിത്തിരിക്കുന്നതിനിടെ ഇടതുഭാഗത്തെ കൈവരിയില്‍ ഇടിച്ച് പൊങ്ങി . റോഡില്‍ നിന്ന് തെറിച്ചുപൊങ്ങിയ കാര്‍ നെഹൃപാര്‍ക്കിലെ നടപ്പാതയിലാണ് വന്നുവീണത്.

അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തിറങ്ങാന്‍ സഹായിച്ചത്. കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശികളായ നാലുപേരും സ്വാകാര്യ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സ തേടി. പ്രഥമ ശുശ്രൂഷക്കുശേഷം എല്ലാവരും ആശുപത്രി വിട്ടു. കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *