ന്യൂ ഡല്‍ഹി: ഇന്ത്യന്‍ വ്യോമ സേന (ഐഎഫ് )സ്‌കൈഡൈവ് ലാന്റിംഗിന്റെ പുതിയ റെക്കാര്‍ഡ് കുറിച്ചു. വ്യോമ സേനയുടെ 88-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സ്‌കൈഡൈവ് ലാന്‍റിംഗിലാണ് പുതിയ റെക്കാര്‍ഡ്. 2020 ഒകിടോബര്‍ 8 ന് ലേയിലെ ഖാര്‍ദുംഗ്ല പാസില്‍ 17,982 അടി ഉയരത്തില്‍ സ്‌കൈഡൈവ് ലാന്‍റ് ചെയ്താണ് റെക്കാര്‍ഡ് കുറിച്ചത്.
വിംഗ് കമാന്റര്‍ ഗജ്‌നാഥ് യാദവയും , വാറന്‍റ് ഓഫീസര്‍ എകെ തിവാരിയും സി-130 ജെ വിമാനത്തില്‍ നിന്ന വിജയകരമായി സ്‌കൈ ഡൈവ് നടത്തിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലേയിലെ ഖാര്‍ദുംഗ്ല പാസിലാണ് അവര്‍ ഇറങ്ങിയത്. കുറഞ്ഞ ഓക്‌സിജന്‍റെ അളവും, കുറഞ്ഞ വായു സാന്ദ്രതയുമുളള പ്രദേശത്ത് ലാന്‍ന്റിംഗ് വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഐഎഎഫ് പ്രസ്താവനയില്‍ പറഞ്ഞു.
രണ്ടുപേരും മികച്ച പ്രൊഫഷനലിസവും ദൃഢനിശ്ചയവും ചടുലതയും പ്രകടിപ്പിച്ചതായും, പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് പുതിയ ഐഎഎഫ് റെക്കാര്‍ഡുകള്‍ സ്ഥാപിച്ചതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.



