റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊൽക്കത്തയോടും തോറ്റു ചെന്നൈക്കിതെന്തു പറ്റി

October 8, 2020 - 7:30 am

അബുദാബി: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 10 റണ്‍സിനാണ് ചെന്നൈ തോറ്റത്. ഇതോടെ കളിച്ച ആറ് മത്സരങ്ങളില്‍ നാലിലും ചെന്നൈ തോറ്റു. ഇതോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ അഞ്ചാം സ്ഥാനത്തും കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തുമായി.

മുന്‍ നിര ബാറ്റ്സ്മാന്‍മാര്‍ അവസരത്തിനൊത്ത് ഉയരാതിരുന്നതോടെയാണ് കൊല്‍ക്കത്തയ്ക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് തോല്‍വി സമ്മതിക്കേണ്ടി വന്നത്. 10 റണ്‍സിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്നിംഗ്സ് 20 ഓവറില്‍ അഞ്ചിന് 157 റണ്‍സ് എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.

50 റണ്‍സെടുത്ത ഷെയ്ന്‍ വാട്ട്സനും 30 റണ്‍സെടുത്ത അമ്ബാട്ടി റായിഡുവുമാണ് ചെന്നൈ നിരയില്‍ തിളങ്ങിയത്. ധോണി ഉള്‍പ്പടെ മറ്റാര്‍ക്കും മികച്ച സ്കോര്‍ കണ്ടെത്താനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവരും കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത നിശ്ചിത 20 ഓവറില്‍ 167 റണ്‍സിന് പുറത്തായി. 81 റണ്‍സെടുത്ത ഓപ്പണര്‍ രാഹുല്‍ ത്രിപാഠിയുടെ ഇന്നിംഗ്സാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. കൊല്‍ക്കത്ത ഇന്നിംഗ്സില്‍ ത്രിപാഠിയെ കൂടാതെ മാറ്റാര്‍ക്കും 20 റണ്‍സില്‍ കൂടുതല്‍ സ്കോര്‍ ചെയ്യാന്‍ സാധിച്ചില്ല. പാറ്റ് കമ്മിന്‍സും സുനില്‍ നരെയ്നും 17 റണ്‍സ് വീതം നേടി.

ചെന്നൈയുടെ അച്ചടക്കത്തോടെയുള്ള ബൌളിംഗാണ് കൊല്‍ക്കത്തയെ വമ്ബന്‍ സ്കോര്‍ നേടുന്നതില്‍നിന്ന് തടഞ്ഞത്. ഡ്വൈന്‍ ബ്രാവോ മൂന്നു വിക്കറ്റെടുത്തപ്പോള്‍, സാം കുറാന്‍, ശ്രദ്ധുല്‍ താക്കൂര്‍, കരന്‍ ശര്‍മ്മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *