കാസർകോട് : കാസർകോട് ജില്ലയിൽ 07-10-2020 ബുധനാഴ്ച്ച 432 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ പത്ത് പേർ ആരോഗ്യ പ്രവർത്തകരാണ്. 417 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. വിദേശത്തുനിന്ന് എത്തിയ 14 പേർക്കും ഇതര സംസ്ഥാനത്തെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 127 പേർ രോഗവിമുക്തനായി. ഇതുവരെ രോഗംബാധിച്ച 13324 പേരിൽ 9038 പേർ രോഗമുക്തരായി.
സംസ്ഥാനത്ത് ബുധനാഴ്ച 10,606 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാസർകോട് 432, കണ്ണൂർ 602, വയനാട് 138, കോഴിക്കോട് 1576, മലപ്പുറം 1350, പാലക്കാട് 650, തൃശ്ശൂർ 948, എറണാകുളം 1201, ഇടുക്കി 120, കോട്ടയം 490, ആലപ്പുഴ 672, പത്തനംതിട്ട 393, കൊല്ലം 852, തിരുവനന്തപുരം 1182 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്



