റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി പൊതുവിദ്യാഭ്യാസ മേഖല സമ്പൂര്‍ണ്ണതയിലേക്ക്: മന്ത്രി കെ ടി ജലീല്‍

October 8, 2020 - 2:48 pm

വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക്ക് അക്കാഡമിക് ബ്ലോക്ക് നിര്‍മാണം ആരംഭിച്ചു

ഇടുക്കി: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖല സമ്പൂര്‍ണ്ണതയിലേക്ക് നീങ്ങുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. വണ്ടിപ്പെരിയാറ്റില്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിന്റെ അക്കാഡമിക് ബ്ലോക്ക് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പഴയ സ്ഥിതി മാറി. സ്‌കൂളുകളുടെ ഭൗതീക സാഹചര്യം മാറി കഴിഞ്ഞു. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. അക്കാദമിക നിലവാരം ഉയര്‍ന്നു.വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചു. വിദ്യാഭ്യാസ രംഗത്ത് ഈ സര്‍ക്കാര്‍ വലിയ  നിക്ഷേപം നടത്തി. 5,000 കോടി രൂപ സര്‍ക്കാര്‍ ചിലവഴിച്ചു. ഇനി വികസനം നടത്തേണ്ടത് ഉന്നത വിദ്യാഭ്യാസ രംഗത്താണ്. മെച്ചപ്പെടലിനായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നുണ്ട്. കൂടുതല്‍ നിക്ഷേപം നടത്താനും ഭൗതീക സാഹചര്യം വര്‍ധിപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്. കേരളത്തില്‍ മതാന്തയുടെ വേരുകള്‍ ഓടാതെ പോയതിനുള്ള പ്രധാന കാരണം പൊതു വിദ്യാലയങ്ങളുടെ സാന്നിധ്യമാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഇ എസ് ബിജിമോള്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ജില്ലക്ക് സര്‍ക്കാരിന്റെ വലിയ സഹായം ലഭിക്കുന്നുണ്ടെന്നും കിഫ്ബിയുടെ പ്രവര്‍ത്തനം വികസന കുതിപ്പിന് സഹായിച്ചിട്ടുണ്ടെന്നും എം എല്‍ എ പറഞ്ഞു. പ്രാദേശിക ചടങ്ങില്‍ ഇ എസ് ബിജിമോള്‍ എം എല്‍ എ തിരിതെളിച്ച് ശിലാഫലകം അനാശ്ചാദനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ബൈജുബായ് ടി പി, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, ജില്ലാ പഞ്ചായത്തംഗം വിജയകുമാരി ഉദയ സൂര്യന്‍, വണ്ടിപ്പെരിയാര്‍ ജി പി റ്റി സി പ്രിന്‍സിപ്പാള്‍ വേണുഗോപാല്‍ ജി, പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പി ടി എ ഭാരവാഹികള്‍, അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയുടെ സഹായത്തോടെ 10.42 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളും ലാബുകളും സെമിനാര്‍ ഹാളും ഉള്‍പ്പെടുത്തിയാണ് അക്കാഡമിക്  ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8417/Vandiperiyar-polytechnic-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *