റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെഡിക്കല്‍ കോളേജ്‌ പരിസരത്ത്‌ മോഷണം വര്‍ദ്ധിക്കുന്നതായി പരാതി

October 7, 2020 - 6:58 am

കോഴിക്കോട്‌: കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ പരിസരത്ത്‌ മോഷണവും പിടിച്ചുപറയും വര്‍ദ്ധിക്കുന്നതായി പരാതി. കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ ക്യാമ്പസില്‍ ആള്‍സഞ്ചാരം കുറഞ്ഞതും പോലീസിന്‍റെ ശ്രദ്ധ കോവിഡ്‌ പ്രതിരോധത്തിലേക്ക മാറിയതുമാണ്‌ മോഷണം വര്‍ദ്ധിക്കാന്‍ കാരണമെന്ന്‌ ജനം പറയുന്നു.

കോളേജ്‌ പരിസരത്ത്‌ ബൈക്കിലെത്തി മാലപൊട്ടിച്ച്‌ രക്ഷപെടുന്ന സംഭവങ്ങളും നിരവധിയാണ്‌. ക്വാര്‍ട്ടേഴ്‌സിനകത്ത്‌ താമസിക്കുന്ന വനിതാ ജീവനക്കാരാണ്‌ കവര്‍ച്ചക്കിരയാകുന്നവരില്‍ ഏറിയ പങ്കും. അുത്തയിടമാത്രം ക്യാമ്പസിനുളളില്‍ മൂന്നുകവര്‍ച്ചകളാണ്‌ നന്നിട്ടുളളത്‌.

വഴിയരുകില്‍ പാര്‍ക്ക്‌ ചെയ്‌തിരിക്കുന്ന ബൈക്കുകള്‍ മോഷണം പോകുന്നതും പതിവാണ്‌ അടുത്തയിട വഴിയാത്രക്കാരിയായ ഒരു സ്‌ത്രീയെ അടിച്ചുവീഴ്‌ത്തി പണവും മൊബൈല്‍ഫോണും കവര്‍ന്നിരുന്നു. തുടര്‍ച്ചയായ കവര്‍ച്ചയുടെ പാശ്ചാത്തലത്തില്‍ ക്യാമ്പസിനകത്തും പുറത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന്‌ മെഡിക്കല്‍ കോളേജ്‌ പോലീസ്‌ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *