റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാറ്റിംഗ് നിര തകർന്നടിഞ്ഞു, മുംബൈക്കു മുന്നിൽ രാജസ്ഥാൻ മുട്ടുമടക്കി

October 7, 2020 - 7:39 am

അബുദാബി: രാജസ്ഥാൻ റോയൽസിന് വീണ്ടും നിരാശയുടെ ഒരു ദിവസം. ബാറ്റിംഗ് നിര തകർന്നടിഞ്ഞപ്പോൾ മുംബൈ ഇന്ത്യൻസിനു മുന്നിൽ രാജസ്ഥാൻ റോയൽസ് മുട്ടുമടക്കി. സൂര്യകുമാര്‍ യാദവിന്‍റെ അര്‍ദ്ധസെഞ്ച്വറിയുടെയും ജസ്പ്രീത് ബുംറയും തകര്‍പ്പന്‍ പന്തേറിന്‍റെയും മികവില്‍ മുംബൈക്ക് തിളക്കമാർന്ന വിജയം. 57 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. മുംബൈ ഉയര്‍ത്തിയ 194 റണ്‍സിന്‍റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 136 റണ്‍സിന് പുറത്തായി. ജോസ് ബട്ട്ലര്‍ 70 റണ്‍സ് നേടിയെങ്കിലും സഞ്ജു വി സാംസണ്‍(പൂജ്യം), സ്റ്റീവ് സ്മിത്ത്(ആറ്) എന്നിവര്‍ നിരാശപ്പെടുത്തി. വെറും 20 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ജസ്പ്രീത് ബൂംറയാണ് മുബൈയുടെ വിജയമൊരുക്കിയത്.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ നാലിന് റണ്‍സ് എടുത്തു.പന്തില്‍ റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ടോപ് സ്കോറര്‍. മുംബൈയ്ക്കുവേണ്ടി നായകന്‍ രോഹിത് ശര്‍മ്മ 35 റണ്‍സും ക്വിന്‍റണ്‍ ഡി കോക്ക് 23 റണ്‍സും നേടി. മുംബൈയ്ക്കുവേണ്ടി രോഹിത്-ഡികോക്ക് ഓപ്പണിങ്ങ് സഖ്യം മികച്ച തുടക്കം സമ്മാനിച്ചു. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 4.5 ഓവറില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഡികോക്ക് മടങ്ങിയതോടെ പകരമെത്തിയ സൂര്യകുമാര്‍ യാദവ് ഒരറ്റത്ത് നങ്കൂരമിട്ടതോടെ മുംബൈ മികച്ച സ്കോറിലേക്ക് നീങ്ങി. എന്നാല്‍ രോഹിത് ശര്‍മ്മ പുറത്തായതോടെ അവര്‍ അല്‍പ്പമൊന്ന് പരുങ്ങി. തൊട്ടുപിന്നാലെ ഇഷാന്‍ കിഷന്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായതും തിരിച്ചടിയായി.

അവസാന ഓവറുകളില്‍ പാണ്ഡ്യ സഹോദരന്‍മാരെ കൂട്ടുപിടിച്ച്‌ സൂര്യകുമാര്‍ യാദവ് മുംബൈയുടെ സ്കോര്‍ ഉയര്‍ത്തി. ഹര്‍ദിക് പാണ്ഡ്യ പുറത്താകാതെ റണ്‍സെടുത്തപ്പോള്‍ ക്രുനാല്‍ പാണ്ഡ്യ 12 റണ്‍സെടുത്ത് പുറത്തായി. പന്ത് നേരിട്ട സൂര്യകുമാര്‍ യാദവ് ഫോറും സിക്സറും ഉള്‍പ്പടെയാണ് റണ്‍സെടുത്തത്.

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ശ്രേയസ് ഗോപാല്‍ രണ്ടു വിക്കറ്റെടുത്തു. ജോഫ്ര ആര്‍ച്ചര്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. വിക്കറ്റ് ലഭിച്ചില്ലെങ്കിലും രണ്ടോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയ തെവാത്തിയയും മികച്ച രീതിയില്‍ പന്തെറിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *