റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പറക്കും ക്യാച്ചുമായി അനുകുൽ റോയ്

October 7, 2020 - 9:40 am

അബുദാബി : മികച്ച ഫീൽഡിംഗ് പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധ നേടുകയാണ് ഐ പി എല്ലിൻ്റെ 13-ാം സീസൺ. പറക്കും ക്യാച്ചെടുത്ത് ആരാധകരെ അമ്പരപ്പിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ മനീഷ് പാണ്ഡെക്ക് പിന്നാലെ ഇതാ വരുന്നു മുംബൈയുടെ യുവതാരം അനുകുല്‍ റോയ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ മൽസരത്തിൻ്റെ ഒൻപതാം ഓവറില്‍ മഹിപാല്‍ ലോമറോറിനെ പുറത്താക്കിയത് അനുകുല്‍ റോയ് നേടിയ ലോകോത്തരമായ ഒരു പറക്കും ക്യാച്ച്.

രാഹുല്‍ ചാഹറിനെ സിക്സ് പറത്താനായി ക്രീസ് വിട്ടിറങ്ങിയ ലോമറോറിന് പിഴച്ചു. മിസ് ഹിറ്റ് ഉയര്‍ന്നുപൊങ്ങിയത് ഷോര്‍ട്ട് കവറിലായിരുന്നു. തിരിഞ്ഞോടിയ റോയ് അകന്നുപോയ പന്തിലേക്ക് ചാടിവീണാണ് പന്ത് കൈയിലൊതുക്കിയത്. അസാമാന്യ ക്യാച്ചില്‍ അനുകുലിനെ ആദ്യം അഭിനന്ദിച്ചതാകട്ടെ മുംബൈയുടെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളായ കീറോണ്‍ പൊള്ളാര്‍ഡും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *