അബുദാബി: ഐ പി എൽ 13-ാം സീസണിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന മുംബൈ ഇന്ത്യൻസിൻ്റെ കുന്തമുന ജസ്പ്രീത് സിംഗ് ബുംറ തന്നെ. 26 കാരനായ ഈ വലംകയ്യൻ ഫാസ്റ്റ് ബൗളർ എതിർ ടീമുകളിലെ ബാറ്റ്സ്മാൻമാരുടെ പേടിസ്വപ്നമാണ്. നിറഞ്ഞ ചിരിയോടെ ഗ്രൗണ്ടിൽ ബുംറ അദ്ഭുതങ്ങൾ തീർക്കുന്നു. തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ കാഴ്ച്ചവെച്ചത്. നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ മത്സരത്തില്‍ ബുംറ നേടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ബുംറയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ഇതാദ്യമായാണ് ഒരു ഐ പി എല്‍ മത്സരത്തില്‍ ബുംറ 4 വിക്കറ്റ് വീഴ്ത്തുന്നത്.
ഇതിനുമുന്‍പ് 2017 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മൂന്നോവറില്‍ 7 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയതായിരുന്നു ബുംറയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. മത്സരത്തില്‍ 57 റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സ് വിജയം നേടിയത്. ഈ സീസണിലെ മുംബൈയുടെ നാലാമത്തെ വിജയമാണിത്. വിജയത്തോടെ പോയിന്റ് ടേബിളില്‍ മുംബൈ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.



