റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറ മൈതാനത്തിലേക്ക് പ്രവേശിക്കുന്നതിന് നാലാമതൊരു കവാടം കൂടി ഒരുങ്ങുന്നു. ബിഇഎംഎസ് സ്‌കൂളിന് മുന്നിലാണ് പുതിയ കവാടം ഒരുങ്ങുന്നത്. നിലവില്‍ മോഡല്‍ സ്‌കൂള്‍, പട്ടാളപ്പളളി ,കോട്രസ്റ്റ് എന്നിവക്കുമുമ്പിലൂടെയാണ് കവാടങ്ങള്‍ ഉളളത്. നാലാമത്തെ കവാടം അവസാനത്തെ മിനുക്കുപണികളിലാണ്.

അന്‍സാരി പാര്‍ക്കിലും ടാഗോര്‍ പാര്‍ക്കിലും കുട്ടികളുമായെത്തുന്നവര്‍ വട്ടം കറങ്ങണം. പുതിയ കവാടം തുറക്കുന്നതോടെ പ്രവേശനം എളുപ്പമാവും. ഇതര മൂന്നുകവാടങ്ങളുടേയും മാതൃകയില്‍ തന്നെയാണ് പുതിയ കവാടവും നിര്‍മ്മിച്ചിരിക്കുന്നത്. മാനാഞ്ചിറ സ്‌ക്വയര്‍ നിര്‍മ്മിക്കുനന്തിന് മുമ്പ് രണ്ടു പാര്‍ക്കകളിലേക്കുമായി ബിഇഎം സ്‌കൂളിനുമുന്നില്‍ കവാടമുണ്ടായിരുന്നു. ഈ വഴിയടച്ചാണ് ചിറയും മൈതാനവും ഒന്നിച്ചാക്കിയത്. ഇത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

വിനോദ സഞ്ചാര വകുപ്പിന്‍റെ ഒരു കോടിയും അമൃത് പദ്ധതിയിലെ 80 ലക്ഷവും ചേര്‍ത്താണ് മാനാഞ്ചിറയില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നത്. കോവിഡിനുശേഷം പുതിയൊരു മാനാഞ്ചിറയായിരിക്കും നഗരത്തിലെത്തുന്നവരെ സ്വീകരിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *