റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സണ്‍റൈസേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം

October 5, 2020 - 7:55 am

ദുബൈ: ഐ പി എല്ലിലെ ആവേശകരമായ മത്സരത്തിൽ ബാറ്റിംങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ മുംബൈ ഇന്ത്യന്‍സ് 34 റണ്‍സിന് സൺറൈസേഴ്സ് ഹെദരാബാദിനെ പരാജയപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്‌ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 208 റണ്‍സ് നേടി.എന്നാൽ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടാൻ മാത്രമേ സണ്‍റൈസേഴ്സിന് സാധിച്ചുള്ളു. ജെയിംസ് പാറ്റിന്‍സണിന്റെ ബൗളിംഗ് മികവില്‍ ആണ് മുംബൈ വിജയം സ്വന്തമാക്കിയത്.മനീഷ് പാണ്ടേയുടെയും ഡേവിഡ് വാര്‍ണറുടെയും നിര്‍ണായക വിക്കറ്റുകള്‍ ജെയിംസ് പാറ്റിന്‍സന്‍ നേടിയതാണ് കളിയുടെ ഗതി മാറ്റിയത്.209 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്.

ജോണി ബൈര്‍സ്റ്റോ മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് അത് മുതലാക്കാന്‍ ടീമിന് സാധിച്ചില്ല. മനീഷ് പാണ്ടേയും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് അറുപത് റണ്‍സ് നേടി. ട്രെന്റ് ബോള്‍ട്ട്, ജെയിംസ് പാറ്റിന്‍സണ്‍, ജസ്പ്രീത് ബുംറ എന്നിവര്‍ മുംബൈക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് വേണ്ടി ക്വിന്റണ്‍ ഡീ കോക്ക് മികച്ച പ്രകടനമാണ് നടത്തിയത്. 39 പന്തില്‍ നിന്ന് 67 റണ്‍സ് നേടിയ ഡി കോക് തകര്‍പ്പന്‍ ബാറ്റിംഗ് ആണ് നടത്തിയത്. മുംബൈക്ക് വേണ്ടി സൂര്യകുമാര്‍ യാദവ് (27), ഇഷാന്‍ കിഷന്‍ (31), പൊള്ളാര്‍ഡ്(25), ഹാര്‍ദ്ദിക്ക് പാണ്ഡെ (28), ക്രൂനാല്‍ പാണ്ഡെ (20) എന്നിവരും മികച്ച പ്രകടനം നടത്തി. ഹൈദരാബാദിന് വേണ്ടി സന്ദീപ് ശര്‍മ്മ, സിദ്ധാര്‍ത്ഥ കൗള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *