റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബീഹാര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ ലിസ്റ്റ് ഇന്ന്

October 5, 2020 - 10:33 am

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിലെ സീറ്റ് ധാരണയായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റുമായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമ ലിസ്റ്റില്‍ തീരുമാനമാവും. 2015-ലെ തിരഞ്ഞെടുപ്പില്‍ 41 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി ഇക്കുറി 70 സീറ്റിലാണ് മത്സരിക്കുന്നത്.

ബീഹാറിലെ 70 നിയമസഭാ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഞങ്ങള്‍ ചര്‍ച്ച ചെയ്തു. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ശുപാര്‍ശ ചെയ്ത സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കുമെന്നും ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ അവിനാശ് പാണ്ഡെ പറഞ്ഞു.

അതേസമയം, 144 സീറ്റില്‍ ആര്‍.ജെ.ഡി.യും 19 സീറ്റില്‍ സി.പി.ഐ.എം.എലും ആറു സീറ്റില്‍ സി.പി.ഐ.യും നാല് സീറ്റില്‍ സി.പി.എമ്മും മത്സരിക്കനാണ് ധാരണ.. ധാരണയില്‍ അതൃപ്തിപ്രകടിപ്പിച്ച് ഘടകകക്ഷിയായ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി.ഐ.പി.) മഹാസഖ്യം വിട്ടു. 25 സീറ്റും ഉപമുഖ്യമന്ത്രിപദവും ആര്‍.ജെ.ഡി. തനിക്ക് നേരത്തേ ഉറപ്പു നല്‍കിയിരുന്നതാണെന്ന് പാര്‍ട്ടി നേതാവ് മുകേഷ് സാഹ്നി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *