റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഡെപ്യൂട്ടി മേയര്‍ അടക്കം 7 കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. അടിയന്തിരാവശ്യങ്ങള്‍ക്കല്ലാതെ ഈ മാസം 30 വരെ പൊതുജനങ്ങള്‍ നഗര സഭയിലെത്തുന്നത് ഒഴിവാക്കണമെന്ന് മേയര്‍ അറിയിച്ചു. മുന്‍കരുതല്‍ നടപടി സ്വീകരിച്ചതിനാലാണ് രോഗവ്യാപനം തടയാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ നടപടികള്‍ക്കായി നഗരസഭ ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി. കൂടാതെ ജില്ലകളിലെ കടകളിലും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സുകള്‍ റദ്ദാക്കുന്നതടക്കമുളള നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നും മേയര്‍ പറഞ്ഞു. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരെ നിരീക്ഷിക്കുന്നതിനും സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കാനും തീരുമാനമായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *