റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒന്‍പത് പേരെ കൊന്ന് കഷ്ണങ്ങളാക്കി ഐസ് പെട്ടിയില്‍ സൂക്ഷിച്ചു: മരിക്കാന്‍ താല്‍പര്യമുള്ളവരെ സഹായിക്കുകയാണ് ചെയ്‌തെന്ന വാദവുമായി ട്വിറ്റര്‍ കില്ലര്‍

October 2, 2020 - 10:26 am

ടോക്കിയോ: ഒന്‍പത് പേരെ കൊന്ന് കഷ്ണങ്ങളാക്കി ഐസ് പെട്ടിയില്‍ സൂക്ഷിച്ചെന്ന് സമ്മതിച്ച ജപ്പാനിലെ ട്വിറ്റര്‍ കില്ലര്‍ വിചിത്ര വാദം ഉയര്‍ത്തി ശിക്ഷയില്‍ ഇളവ് തേടി.ട്വിറ്റര്‍ കില്ലര്‍ എന്ന താകാഹിറോ ഷിറൈസിയാണ് കൊലപാതകത്തിന് മുമ്പ് ഇരകളുടെ അനുമതി നേടിയിരുന്നതായി അഭിഭാഷകര്‍ മുഖേന കോടതിയെ അറിയിച്ചത്.ആത്മഹത്യ ചെയ്യുന്നതായി ട്വീറ്റ് ചെയ്ത 15നും 26നും മധ്യേ പ്രായമുള്ളവരുമായി ട്വിറ്ററിലൂടെ ബന്ധപ്പെടുകയും ജീവനൊടുക്കാന്‍ താന്‍ സഹായിക്കാമെന്നും അല്ലെങ്കില്‍ അവര്‍ക്കൊപ്പം മരിക്കാമെന്നും വാഗ്ദാനം ചെയ്ത ശേഷം അവരെ കൊലപ്പെടുത്തുകയായിരുന്നു ഷിറൈഷിയുടെ രീതി. തകാഹിരോ ഷിറൈഷിയുടെ പേരിലുള്ള കുറ്റം തെളിഞ്ഞാല്‍ അയാള്‍ വധശിക്ഷ നേരിടേണ്ടി വരും. എന്നാല്‍ കൊല നടന്നത്? കൊല്ലപ്പെട്ടവരുടെ സമ്മതത്തോടെയായിരുന്നുവെന്ന് സ്ഥാപിച്ച് വധശിക്ഷയില്‍ ഇളവ് നേടുകയും ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയിലേക്ക്? എത്തിക്കുകയാണ് അഭിഭാഷകന്റെ ലക്ഷ്യം.

എട്ട് യുവതികളുള്‍പ്പെടെ ഒമ്പത് പേരെ കൊന്ന കുറ്റത്തിന് 2017 ഒക്ടോബറിലാണ് ഷിറൈഷി പോലീസ് പിടിയിലായത്. 2017 ഓഗസ്റ്റിനും ഒക്ടോബറിനും ഇടയിലായിരുന്നു ഇരുപത്തൊമ്പതുകാരനായ ഷിറൈഷി കൊലകള്‍ നടത്തിയത്. യുവതികള്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ക്രൂരമായി ബലാല്‍സംഗത്തിനിരയാവുകയും ചെയ്തിരുന്നു. കൊലയ്ക്ക് ശേഷം ശരീരം കഷണങ്ങളാക്കി കൂളറുകളിലും ടൂള്‍ ബോക്സുകളിലുമായാണ് ഇയാള്‍ സൂക്ഷിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *