റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീടുകള്‍ക്കുനേരെ കല്ലേറ്‌ , ജനല്‍ ചില്ലുകള്‍ തകര്‍ന്നു

October 1, 2020 - 7:45 am

ആലപ്പുഴ: ആലപ്പുഴ രാമപുരത്ത്‌ വീടുകള്‍ക്ക്‌ നേരെ കല്ലെറിഞ്ഞതായി പരാതി . പുലര്‍ച്ചെ നാലുമണിയോടെ, പത്തിയൂര്‍ ഗ്രാമ പഞ്ചായത്ത്‌ 19-ാം വാര്‍ഡിലെ രാമപുരത്താണ്‌ സംഭവം. രാമപുരം പടിഞ്ഞറ്‌ ഭാഗത്തെ മൂന്നിലധികം വീടുകളുടെ ജനല്‍ചില്ലുകള്‍ മൂന്നംഗ സംഘം എറിഞ്ഞ്‌ തകര്‍ത്തതായിട്ടാണ് പരാതി.

പത്മാലയം ആനന്ദക്കുട്ടന്‍, ശോഭാലയം ശോഭന, സന്തോഷ്‌ഭവനം ശിവന്‍കുട്ടി എന്നിവരുടെ വീടുകളുടെ ജനല്‍ ചില്ലുകളാണ്‌ എറിഞ്ഞ്‌ തകര്‍ത്തത്‌. ശബ്ദം കേട്ട്‌ വീട്ടുകാര്‍ ഉണര്‍ന്ന്‌ ലൈറ്റിട്ടപ്പോള്‍ അക്രമിസംഘം ഓടിമറഞ്ഞതായി വീട്ടുകാര്‍ പറഞ്ഞു. ഇതുകൂടാതെ സമീപത്തെ പല വീടുകളുടെ നേരെയും ആക്രമണം നടത്തിയതായി പ്രദേശവാസികള്‍ പറയുന്നു.

സംഭവത്തില്‍ കരീലക്കുളങ്ങര പോലീസിന്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. വീടുകള്‍ക്കുനേരെ കല്ലെറിയുന്ന അക്രമിസംഗഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുളളതായി പോലീസ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *