തിരുവനന്തപുരം: അണ്‍ലോക്ക് 5.0 -യില്‍ തീയേറ്ററുകളെ ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മള്‍ട്ടിപ്ലക്‌സ് അസോസ്സിയേഷന്‍. ഒക്ടോബര്‍ 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാമെന്നുളള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് ഈ നിമിഷത്തിനായി ചലചിത്ര മേഖല മുഴുവന്‍ കാത്തിരിക്കുകയായിരുന്നെന്ന് അസ്സോസിയേഷന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
രാജ്യത്തെ സിനിമാസ്വാദകര്‍ക്കായി സിനിമാ ഹാളുകളില്‍ സുരക്ഷിതമായ കാഴ്‌ചയൊരുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും, കോവിഡ് സാഹചര്യത്തില്‍ കാണികളുടേയും ജീവനക്കാരുടേയും ആരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുമെന്നും സംഘടന പറയുന്നു. തീയേറ്ററുകള്‍ തുറന്നുപ്രവത്തിക്കുന്നതിന് ഇനി സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ആവശ്യമാണെന്നും അത് അടിയന്തിരമായി ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നേരത്തേ അണ്‍ലോക്ക് 3.0-ല്‍ തീയേറ്ററുകളെ ഉള്‍പ്പെടുത്താതിരുന്നതില്‍ പ്രതിഷേധിച്ച് മള്‍ട്ടിപ്ലക്‌സ് അസ്സോസിയേഷന്‍ രംഗത്തുവന്നിരുന്നു
അതേസമയം അനുമതി ലഭിച്ചാലും കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കില്ലെന്ന നിലപാടാണ് കേരള ഫിലിം ചേംബര്‍ സ്വീകരിച്ചിരിക്കുന്നത്. വിനോദ നികുതി ഒഴിവാക്കുക, ജിഎസ്‌ടി ഇളവനുവദിക്കുക, തുടങ്ങിയ കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഫിലിം ചേംബര്‍ തീരുമാനം
ഒക്‌ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തീയേറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പിന്നീട് വ്യക്തമാക്കുന്നും അറിയിച്ചിട്ടുണ്ട്.



