റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സിനിമാ ചിത്രീകരണത്തിനിടെ നടൻ പി.ശ്രീകുമാറിനും അണിയറ പ്രവർത്തർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചിത്രാഞ്ജലി സ്റ്റുഡിയോ അടച്ചിട്ടു . ‘ഡിവോഴ്സ്’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പി. ശ്രീകുമാർ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര കോര്‍പറേഷന്റെ ആസ്ഥാന ഓഫീസും ഒരാഴ്ചത്തേക്ക് അടച്ചിടും. ചിത്രത്തില്‍ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നയാള്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട മറ്റ് അണിയറ പ്രവര്‍ത്തകര്‍ ക്വറന്റൈനിലാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയത്. സിനിമയുമായി ബന്ധപ്പെട്ടവര്‍ ചലച്ചിത്ര വികസന കോര്‍പറേഷന്റെ കലാഭവന്‍ ഓഫീസില്‍ എത്തിയിരുന്നതിനാല്‍ അവിടെയും അണുവിമുക്തമാക്കിയ ശേഷം അടച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *