റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട്ടില്‍ കയറി കയ്യേറ്റം ചെയ്ത സംഭവത്തില്‍ സ്ത്രീകളുടെ നിലപാടിനെതിരെ പിസി ജോര്‍ജ്

September 28, 2020 - 11:07 am

കൊച്ചി: ഭാഗ്യലക്ഷ്മിയും മറ്റു രണ്ടുപേരുംചേര്‍ന്ന് അശ്ലീല യുട്യൂബര്‍ വിജയ് പി നായരെ വീട്ടില്‍കയറി കയ്യേറ്റം ചെയ്യുകയും കടന്നാക്രമിക്കുകയും ചെയ്ത സംഭവത്തില്‍ നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്. മനോരമ ന്യൂസ് കൗണ്ടറില്‍ പങ്കെടുക്കുമ്പോഴാണ് സംഭവത്തില്‍ പിസിയുടെ വിമര്‍ശനം.

ഇതുകണ്ടപ്പോള്‍ ഒരുപാട് വിഷമം തോന്നി. ഫെമിനിസത്തിന് വിലയില്ലേ. വിജയ് പി നായര്‍ എന്ന പൊട്ടന്‍ പറഞ്ഞത് ഒട്ടും ശരിയല്ല. ഇത്ര മോശം ഭാഷയില്‍ ഒരു സ്ത്രീയേയും പറയരുതെന്നാണ് എന്‍റെ പക്ഷം. ഇവര്‍ പോയി അവന് രണ്ടടി കൊടുത്തിട്ട് ഇറങ്ങി വന്നിരുന്നെങ്കിലും ഇത്ര പ്രശ്‌നമില്ലായിരുന്നു. ഇത് അതാണോ ചെയ്തത്. ചൊറിയണം കൊണ്ട് മുണ്ടിനടിയില്‍ ഇടുക, മഷിയൊഴിക്കുക, കേട്ടാലറയ്ക്കുന്ന തെറി വിളിക്കുക. അതില്‍ ആതെറി വിളിക്കുന്ന പെണ്‍കുട്ടി ഒരു സ്ത്രീ ആണോ എന്നുപോലും തോന്നിപ്പോയി. അത്രമാത്രം കേട്ടാലറയ്ക്കുന്ന തെറി വിളി. ഇതാണോ ഫെമിനിസം. ഇങ്ങനെയാണോ സ്ത്രീത്വം. ഈ പറയുന്നവര്‍ ആംബുലന്‍സില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ എവിടെയായിരുന്നു. അപ്പോള്‍ ഇതെല്ലാം പേരുണ്ടാക്കനുളള വേലയാണ്. പിസി ജോര്‍ജ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *