റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുബൈ: പഞ്ചാബിനെതിരായ മിന്നൽ പ്രകടനത്തിലൂടെ രാജസ്ഥൻ്റെ മലയാളി താരം സഞ്ജു വി സാംസൺ സിക്സറുകളിൽ ശതകം തികച്ചു. വെറും 42 പന്തില്‍ നാലു ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം 85 റണ്‍സാണ് സഞ്ജു വാരിക്കൂട്ടിയത്. വെറും 15 റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായെങ്കിലും ടീമിന്റെ വിജയത്തിനു ഇത്തവണയും ചുക്കാന്‍ പിടിച്ചത് സഞ്ജു നന്നെ. സഞ്ജു തന്നെ മാന്‍ ഓഫ് ദി മാച്ച് പട്ടവും നേടി.

മല്‍സരത്തില്‍ രണ്ടാം സിക്‌സര്‍ നേടിയതോടെയാണ് ഐപിഎല്ലില്‍ സഞ്ജു സിക്‌സറുകളുടെ എണ്ണത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. പഞ്ചാബിനെതിരായ മല്‍സരത്തിനു മുൻപ് 98 സിക്‌സറുകളായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഐപിഎല്ലില്‍ 1000 റണ്‍സെന്ന ലക്ഷ്യവും സഞ്ജു പിന്നിട്ടു. ഈ കളിയില്‍ 62 റണ്‍സ് തികച്ചതോടെയായിരുന്നു ഈ നേട്ടം.
നേരത്തേ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ രാജസ്ഥാന്‍ 16 റണ്‍സിന്റെ വിജയം കൊയ്ത ആദ്യ മല്‍സരത്തിലും സഞ്ജു തന്നെയായിരുന്നു കളിയിലെ താരമായത്. അന്നു 32 പന്തില്‍ ഒമ്ബത് കൂറ്റന്‍ സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം മലയാളി താരം 74 റണ്‍സ് അടിച്ചെടുത്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *