ലണ്ടന്‍: കാമുകിയുടെ രഹസ്യ ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച് നല്‍കിയ മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഗ്രാന്റ് ഹോഡ്നെറ്റിന് 24 ആഴ്ച തടവ് ശിക്ഷ വിധിച്ച് കോടതി. കാമുകി അശ്ലീല ചിത്രങ്ങളുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിഞ്ഞതാണ് ക്രിക്കറ്റ് താരത്തെ പ്രകോപിപ്പിച്ചത്. എന്നാല്‍ താന്‍ അവളെ സഹായിക്കാനാണ് ശ്രമിച്ചതെന്നാണ് താരം കോടതയില്‍ പറഞ്ഞത്. മാനസിക രോഗിയും നുണ പറയുന്നവളുമാണ് യുവതിയെന്ന് കുടുംബത്തിന് മുന്നില്‍ വരുത്തി തീര്‍ക്കാനാണ് ഹോഡ്‌നെറ്റ് ശ്രമിച്ചതെന്നാണ് പരാതിയിലുള്ളത്.
ഹോഡ്നെറ്റിന്റെ മദ്യപാന ശീലം മൂലം കാമുകി അയാളില്‍ നിന്ന് അകന്നാണ് കഴിഞ്ഞിരുന്നതെന്നും വേര്‍പിരിഞ്ഞ് നില്‍ക്കുന്ന കാലത്താണ് അദ്ദേഹത്തിന്റെ നടപടിയെന്നും കോടതി ചൂണ്ടികാട്ടി. ഹോഡ്‌നെറ്റിന്റെ നടപടി യുവതിയെ അപമാനിക്കുന്നതാണെന്നും ന്യായികരിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് കോടതി തടവ് ശിക്ഷ വിധിച്ചത്



