വെഞ്ഞാറമൂട്: കല്ലറ സ്‌നേഹതീരം അഗതിമന്ദരത്തില്‍ 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 105 അന്തേവാസികളും നാലുജീവനക്കാരും ഉള്‍പ്പടെ 109 പേരില്‍ നടത്തിയ പരിശോധനയിലാണ് 30 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് നേഴ്‌സും ഒരു കന്യാസ്‌ത്രീയും ഉള്‍പ്പെടും. മാനസീക വിഭ്രാന്തിയുളള സ്‌ത്രീകളെയാണ് ഇവിടെ പാര്‍പ്പിച്ചിട്ടുളളത്. 20 മുതല്‍ 84 വരെ പ്രായമുളളവരാണ് ഇവിടത്തെ അന്തേവാസികള്‍. പേരൂര്‍ക്കട മാനസീകാ രോഗ്യ കേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ക്കാവശ്യമുളള മരുന്നുകള്‍ വിതരണം ചെയ്യുന്നത്.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

