റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെടുമങ്ങാട്‌: നെടുമങ്ങാട്‌ റവന്യൂ ഡിവിഷണല്‍ ഓഫീസ്‌ പുറമ്പോക്ക്‌ ഭൂമിയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതില്‍ വിവാദം ഉയരുന്നു. ഓഫീസിന്‍റെ ആസ്ഥാന നിര്‍മ്മാണത്തിന്‌ നഗരസഭയുടെ അധീനതയിലുളള വട്ടപ്പാറ റോഡില്‍ അരശുപ്പറമ്പിലുളള 70 സെന്‍റ് ‌ സ്ഥലം വിട്ടുകൊടുക്കാവുളള നഗരസഭാ തീരുമാനത്തിന്‌ പിന്നാലെ എംഎല്‍എ ഇടപെട്ട്‌ ‌ തിരുവനന്തപുരം ഹൈവേയില്‍ കിളിയാറിന്‍റെ തീരത്തുളള 46 സെന്‍റ് പുറമ്പോക്ക് ‌ ഭൂമി നിര്‍മ്മാണത്തിന്‌ നിശ്ചയിച്ചതാണ്‌ വിവാദത്തിന്‌ കാരണം.

കാലവര്‍ഷത്തില്‍ പതിവായി വെളളം കയറുന്ന പുതുവല്‍ ഭൂമിയാണിതെന്നാണ്‌ പരാതി. കിളിയാറില്‍ കയ്യേറ്റം ഒഴിപ്പിച്ചവര്‍ തന്നെ സര്‍ക്കാര്‍ ഓഫീസ്‌ പണിയാന്‍ ആറ്റുപുറമ്പോക്ക്‌ കണ്ടെത്തിയത്‌ ദുരൂഹമാണെന്ന്‌ ആരോപണമുണ്ട്‌. ഈ തീരുമാനത്തിനെതിരെ സമീപ വാസികള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന്‌ നഗരസഭാ ധികൃതര്‍ ആറ്റുപുറമ്പോക്കില്‍ പ്രവേശിക്കുന്നത്‌ തടഞ്ഞുകൊണ്ട്‌ മുന്‍സിഫ്‌ കോടതി ഉത്തരവായി.

കിളിയാര്‍ കരയിലെ പത്താംകല്ലില്‍ സ്വകാര്യ വസ്‌തുക്കള്‍ക്കും പൊതുവഴിക്കും സമീപത്തായി 46 സെന്‍റാണ് ‌ പുതുവല്‍വസ്‌തുവുളളത്‌. ഇവിടെ 10 മീറ്റര്‍ ഗ്രീന്‍ ബെല്‍റ്റ്‌ സ്ഥാപിച്ചു മാത്രമേ നിര്‍മ്മാണ പ്രര്‍ത്തനങ്ങള്‍ നടത്താനാവൂ. വസ്‌തുവിന്‍റെ മുന്‍ഭാഗത്ത്‌ നാലുവരി പാതയുടേയും കിളിയാര്‍ മിഷന്‍റെയും അളവുകല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌ . അവശേഷിക്കുന്ന 36 സെന്‍റിലാണ്‌ നിര്‍മ്മാണം ലക്ഷ്യമാക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *